syne

School of Love

@School of Love

Children love without boundaries. They help another up when they fall, they share their candies with someone who’s sad. They are inclusive, encouraging, and their kindness extends towards all.&n...

7,500,000 14 Contributors

Raised 46,792 of 7,500,000 Ends in 3 months
School of Love Disability syne syne syne syne

School of Love

Children love without boundaries. They help another up when they fall, they share their candies with someone who’s sad. They are inclusive, encouraging, and their kindness extends towards all. 

 

Children do not worry themselves with the thoughts of tomorrow. They are content living this day to the fullest. Children with disability can also be equal contributors to our society with our love and support to make their life colourful. With your love, Vivent will be able to develop technology tools that will help students to capitalise on their strengths.

 

Vivent Foundation is intending to develop an interactive learning system with rich content using assistive technologies to improve the skills of differently abled children. 

 

Creating assistive technologies are beneficial because they build human capacity and can be instrumental in enabling people with limitations in functioning to remain in or return to their home or community, live independently, and participate in education, the labour market and civic life. In addition, they can reduce the need for formal support services as well as reducing the time and physical burden for caregivers. 

 

Our long term goal is to enable a source of income for the differently-abled, and create a Centre of Excellence (CoE) with advanced research and learning facility. We believe our goals will help the differently abled individuals to realise their hopes, dreams and ambitions. 

 

Some of the elements we are trying to build include, text-to-speech and speech synthesising technology for improving numeracy for the children. This will help students to line up words, equations and numbers on their assignments. 

 

 

Reading and writing can be a big challenge for many children with learning disabilities. The option to automatically convert the student’s typing or speech into the word that they intended to write will help them improve learning. With visualised social interactions and storytelling techniques, students can learn important life skills and social behaviour without accidentally offending someone.

 

In today’s world, we can use technology to overcome many learning disabilities. With your help, students can become the competent, exceptional individuals that they already have the potential to be.

 

The best and most beautiful things in the world cannot be seen or even touched - they must be felt with the heart -  Helen Keller.

 

Why Assistive Technologies?

 

There are more than 1 billion people with disability globally, that is about 15% of the world’s population or one in seven people. India has 40 to 80 million persons with disability.  People with disability face widespread barriers in accessing services including medical care, assistive technologies, education, employment, and social services, including housing and transport.

 

Assistive technologies include hardware, software or systems that is used to increase, maintain or improve the functional capabilities of individuals with disability. Assistive technologies include information and communications technologies such as computers, screen-reading software, customised systems, low vision devices, hearing aids, augmentative and alternative communication, walking frames, wheelchairs, and prostheses such as artificial legs. 

 

Tax Benefits

 

Contributions made to Vivent Foundation can be claimed as a deduction under Section 80G of the Indian Income Tax Act. This deduction can be claimed by any taxpayer – individuals, company, firm or any other person.

 

 

Please add your queries in the campaign comments.



in Malayalam,


നാമെന്തിന് ഇങ്ങനെ ചിന്തിക്കണം.....

 

ഒരു കുടുംബത്തിൽ ഒരാൾ എന്ന നിലയിലേക്ക് കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത് അതിശയോക്തിയല്ല. വരും നാളുകളിൽ അത് ഒരു വീട്ടിൽ ഒരാൾ എന്നതിലേക്ക് വളരാം. പകർച്ചവ്യാധികളെ പ്രതിരോധിക്കും പോലെ ഈ ഭിന്നാവസ്ഥയെ തടയുന്നതെങ്ങിനെ എന്നു ചിന്തിച്ചു തുടങ്ങിയിട്ടില്ല നമ്മുടെ വൈദ്യലോകവും സാമൂഹിക സുരക്ഷാ സംവിധാനങ്ങളും. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതെങ്ങിനെ എന്ന ചിന്തയുടെ പ്രാരംഭ ദശയിൽ മാത്രമാണവർ

 

 

നമ്മുടെ പൊതു സർക്കാർ സംവിധാനങ്ങൾ വിശേഷിച്ചും ആരോഗ്യ രംഗം നിലവിലെ പ്രശ്‌നങ്ങളെപ്പോലും കൃത്യമായി നിർണയിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. സർക്കാർ സംവിധാനങ്ങളുടെ രീതികളും അങ്ങിനെയാണ്. അത് ഒറ്റയടിക്ക് മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതിനാൽ വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാരിന്റെ പദ്ധതികളെ നോക്കിയിരിക്കാതെ ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നു ലഭിക്കുന്ന അറിവുകളും കൈത്താങ്ങുകളും അവർക്കായി പങ്കുവയ്ക്കുകയും കോർത്തിണക്കുകയും വേണം. ഭിന്ന ശേഷിയുള്ളവരെ സ്വന്തം കാര്യമെങ്കിലും നോക്കാൻ പര്യാപ്തരാക്കുക. അവിടേയ്ക്കാണ് നമ്മുടെ പ്രാഥമിക നോട്ടം എത്തേണ്ടത്

 

 

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുക എന്നതാണോ ഭിന്നശേഷി സൗഹൃദമായ അന്തരീഷവും സ്വീകാര്യതയും ലഭ്യമാക്കുക എന്നതാണോ മുഖ്യം എന്ന ചോദ്യം ഉയരണം. ഭിന്നശേഷിക്കാരുടേതായ മുഖ്യധാരയെ സൃഷ്ടിക്കുക എന്നതും ആലോചിക്കേണ്ടതാണ്. ഈ സൈദ്ധാന്തിക - പ്രായോഗിക പദ്ധതിയിലാണ് നാം എത്തി നിൽക്കുന്നത്.

 

 

ഒരു സാങ്കേതിക സംവിധാനം കൊണ്ട് അല്ലെങ്കിൽ സാങ്കേതിക പ്രതലത്തിൽ ( technology platform ) നിന്നു കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്നതാണ് ഉയർന്നു വരാനിടയുള്ള പ്രധാന ചോദ്യം. ഭൗതികമായ അസ്തിത്വം ഇല്ലാതെ സാമൂഹ്യ മാധ്യമങ്ങളുടേയും ഡിജിറ്റൽ പ്രതലത്തിന്റെയും തലത്തിൽ രൂപപ്പെടുത്തിയതല്ല വിവന്റിന്റെ സൈദ്ധാന്തിക അടിത്തറയും പ്രവർത്തന ശാസ്ത്രവും. അതിന് സമൂഹത്തിൽ ഇടപെടാനുള്ള സുവ്യക്തമായ പദ്ധതികളുണ്ട്. മുൻ പ്രവർത്തനങ്ങൾ അതിനു തെളിവാണ്

 

എന്ത്? ..എങ്ങിനെ

 

പ്രാഥമിക തലം:

 

* ലഭ്യമായ അറിവുകൾ സമാഹരിക്കൽ

* അവ ഫലപ്രദമായ വിധത്തിൽ കുട്ടികളിലെത്തിക്കൽ

* അതു കൊണ്ടുണ്ടായ മാറ്റം (ഗുണമോ ദോഷമോ) പരിശോധിക്കൽ.

 

* കാലാനുസൃതമായ മാറ്റങ്ങളും കണ്ടെത്തലുകളും അറിഞ്ഞ് കുട്ടികളിലും അവരുടെ അധ്യാപകരിലും പരിശീലകരിലും എത്തിക്കൽ.

 

* കുട്ടികളെ സ്വന്തം കാലിൽ നിൽക്കാനും പിന്നീട് സ്വയം ജീവിക്കാനും കഴിയും വിധം സഹായങ്ങൾ എത്തിക്കൽ.

 

* മാതാപിതാക്കളെ സജ്ജരാക്കൽ

* മാതാപിതാക്കൾക്ക് വേണ്ടി ലോകത്തുണ്ടാകുന്ന അറിവുകളും പിന്തുണകളും അറിയിക്കൽ.

 

* ശാസ്ത്ര സാങ്കേതിക വളർച്ചയെയും അവയുടെ ഉല്പ്പന്നങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തൽ.

 

 

പ്രവർത്തന പദ്ധതി

 

* നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രങ്ങളുമായി സഹകരിച്ച് കുട്ടികൾക്കും സംവിധാനങ്ങൾക്കും കൂടുതൽ അറിവും പിന്തുണയും നല്കുക.

 

* അവരുമായി സഹകരിച്ച് ക്യാമ്പുകളും പഠന പരിപാടികളും നടത്തുക.

 

* അച്ഛനമ്മമാർക്ക് വസ്തുതാപരവും പ്രവർത്തനസജ്ജവുമായ അറിവുകൾ നല്കുക വഴി അവരെ മാനസിക ഉല്ലാസമുള്ളവരാക്കുക.

 

* കുട്ടികൾക്ക് സഹായങ്ങൾ ലഭ്യമാക്കുക.

 

* സാങ്കേതിക വളർച്ച ഇവരുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതികൾ കൊണ്ടുവരിക.

 

* ഭിന്നശേഷിയുള്ള കുട്ടികളെ നന്നേ കുഞ്ഞായിരിക്കെത്തന്നെ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കാൻ കഴിയും വിധം മാതാപിതാക്കളെ അറിവുള്ളവരാക്കാനുള്ള ശ്രമം.

 

* സമഗ്ര ശൈശവ പുനരുജ്ജീവന പരിശീലന പാഠ്യപദ്ധതി ( early intervention curriculam ) കൊണ്ടുവരിക

 

 

സമഗ്രമായ ഒരു സപ്പോർട്ടിംഗ് സിസ്റ്റമാകുന്നതോടെ വിവന്റിന് സ്വന്തം നിലയിൽ കുട്ടികളെ ഗ്രൂം ചെയ്യാനുള്ള പദ്ധതികൾ തുടങ്ങാനാവും.

* മികച്ച കോഡിനേഷനും മികച്ച അറിവുകളും കുട്ടികൾക്ക് നല്കാം.

 

* ലോകത്ത് എല്ലായിടത്തും നടക്കുന്ന ഗവേഷണങ്ങളും കണ്ടെത്തുന്ന മികവുകളും നമ്മുടെ ഗ്രാമത്തിലെ കുട്ടിക്കും എത്തിക്കാം.

 

* പരിമിതികൾ നന്നെ കുറഞ്ഞ ലേക നിലവാരമുള്ള പഠന പരിശീലന കേന്ദ്രം സജ്ജമാക്കാനാകും.

 

* ധനസമാഹരണവും മികവുറ്റ പ്രവർത്തകരെ സഹകരിപ്പിക്കലും എളുപ്പമാകും

 

* ലോകത്തെ മികച്ച ശാസ്ത്രകാരൻമാരും സന്നദ്ധ പ്രവർത്തകരും അധ്യാപകരും കൈകോർക്കാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടാകും.

 

* മികച്ച മേൽവിലാസം, സ്വന്തമായ ഒരു കേന്ദ്രം തുറക്കുന്നതിലേക്ക് സ്വാഭാവികമായി നമ്മെ നയിക്കും.

 

 

നാളെ ഒരുപക്ഷേ നാമാരും ആയിരിക്കില്ല ഇതിന്റെ ഗുണഭോക്താക്കളും അധികാരികളും എന്നറിയുക.

 

നാമെന്തിന് ഇങ്ങിനെ ആവണം?

* ഈ ജീവിതത്തിന് നാമിടുന്ന വിലയുടെ ദശാംശങ്ങളിൽ ഒന്ന് മാറ്റിവയ്ക്കുന്നു.... 

 

 

* ആരിലും വന്ന് ജനിക്കാവുന്ന, എവിടേയും ജീവിക്കാവുന്ന ദൈവത്തിന്റെ പ്രത്യേക സമ്മാനമായ കുട്ടികൾക്കായി.......

 

ഒന്നു ചിന്തിക്കുക നാം .... ഇങ്ങനെയെങ്കിലും ആവേണ്ടതല്ലെ...



Campaign Owner

Vivent Foundation @Vivent Foundation

Recommended

Similar Campaigns